ആദ്യം മുന്നിട്ട് നിന്നവർ പിന്നിലാകുന്നത് കണ്ടിട്ടുണ്ട്; പ്രതികരിക്കാനില്ലെന്ന് വി മുരളീധരൻ
Sat, 13 May 2023

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ സൂചനകൾ വരുമ്പോൾ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഫലം പൂർണമായി വന്നതിന് ശേഷം ബിജെപി മറുപടി നൽകുമെന്ന് സഹമന്ത്രി പറഞ്ഞു. ആദ്യ സൂചന മാത്രമാണ് പുറത്തുവന്നത്. ആദ്യം മുന്നിട്ട് നിന്നവർ പിന്നിലാകുന്നത് കണ്ടിട്ടുള്ളതാണെന്നും മുരളീധരൻ പറഞ്ഞു
അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് ഏതാണ്ട് വിജയമുറപ്പിച്ചിട്ടുണ്ട്. നിലവിൽ 118 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ബിജെപി 73 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ജെഡിഎസ് 25 സീറ്റിലും മറ്റുള്ളവർ എട്ട് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.