ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്: സുരേഷ് ഗോപി

Suresh Gopi

എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി. എയിംസ് ആലപ്പുഴയിൽ വേണമെന്നാണ് 2015 മുതൽ എടുത്ത നിലപാട്. അത് ആവർത്തിക്കുകയാണ്. ആ നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ അല്ലെങ്കിൽ എയിംസ് തൃശ്ശൂരിൽ വേണം

എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിച്ചാൽ രാജിവെക്കാം. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ എയിംസ് തുടങ്ങാമെന്ന് പറയാൻ കേരള സർക്കാരിന് സാധിക്കില്ല. എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം

എതിർ പാർട്ടിക്കാർ വർഷങ്ങളായി കള്ളവോട്ട് ചെയ്യുന്നവരാണ്. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവൻമാരാണ് ഇത്രയും നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുമ്പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. കേരളത്തിൽ ഇത്തവണ ശക്തമായ സാന്നിധ്യമായി ബിജെപിയുണ്ടാകണം. ഒരു ഡബിൾ എൻജിൻ സർക്കാർ ഇവിടെ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു
 

Tags

Share this story