പോലീസിനെതിരായ ഭീഷണി; എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസിനെതിരെ കേസ്

shiyas

എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസ് എടുത്തു. പൊലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നാണ് ആരോപണം. കെ എസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് അക്രമിച്ചതിനെതിരെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്


'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വെക്കും, കളി കോൺഗ്രസിനോട് വേണ്ട', എന്നാണ് ഷിയാസിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള റോഡിൽ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്.

പ്രവർത്തകരായ ആൺകുട്ടികളെ പിടിച്ചുമാറ്റാൻ പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും വനിതാ പൊലീസുകാരില്ലാതിരുന്നതിനാൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ അറസ്റ്റ് ചെയ്തു നീക്കാൻ വൈകി. ഒടുവിൽ പുരുഷ പോലീസാണ് മിവയെ പിടിച്ചുമാറ്റിയത്.
 

Share this story