പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ

judge hammer

കോട്ടയം പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവരാണ് കേസിലെ പ്രതികൾ. ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും. 

2022ലാണ് സംഭവം. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെയാണ് പെൺകുട്ടിയെ സംഘം ചേർന്ന് ആക്രമിച്ചത്. 16കാരിയെ ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
 

Share this story