കോഴിക്കോട് പാവങ്ങാട് വീട് വാടകക്ക് എടുത്ത് എംഡിഎംഎ കച്ചവടം; മൂന്ന് പേർ പിടിയിൽ
Mar 11, 2025, 12:34 IST

കോഴിക്കോട് പാവങ്ങാട് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പുതിയങ്ങാട് സ്വദേശി നൈജിൽ, മിഥുരാജ്, രാഹുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 78 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഡാൻസാഫും പോലീസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത് കഴിഞ്ഞ കുറച്ചുദിവസമായി ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പാവങ്ങാട് ഭാഗത്ത് വീട് വാടകക്ക് എടുത്തായിരുന്നു വിൽപ്പന. ചെറിയ പായ്ക്കറ്റുകളിലാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയാണ് പോലീസ് ഇവരെ പിടികൂടിയത്. നൈജിൽ നേരത്തെയും രണ്ട് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരിക്കച്ചവടം നടത്തിയത്.