എറണാകുളം പട്ടിമറ്റത്ത് മൂന്ന് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു മരണം, നാല് പേർക്ക് പരുക്ക്

accident

എറണാകുളം പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്ന് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വമ്പൂർ മൂലേക്കുഴി സ്വദേശി എം എസ് അഭിഷേക്(21) ആണ് മരിച്ചത്. കോലഞ്ചേരി സ്വദേശി സാബിർ(30), വലമ്പൂർ സ്വദേശികളായ അഭിജിത്ത് മണി(20), അനിരുദ്ധ് രാജു(20) കടയിരുപ്പ് സ്വദേശി മൂത്താരിയിൽ കേനസ് ബോസ് എന്നിവർക്കാണ് പരുക്കേറ്റത്

ഇന്നലെ രാത്രി 11 മണിക്കാണ് അപകടം. ടർഫിൽ കളി കഴിഞ്ഞ ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു അഭിഷേക്. ഇതിനിടെ അഭിഷേകിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. തൊട്ടുപിന്നാലെ വന്ന ബൈക്ക് ഈ ബൈക്കുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
 

Share this story