കേരളത്തിൽ പത്രികാ സമർപ്പണത്തിന് ഇനി മൂന്ന് ദിവസം; രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും

rahul

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കേരളത്തിൽ ഇനി മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി. സംസ്ഥാനത്തെ പ്രമുഖരായ പല സ്ഥാനാർഥികളും ഇന്ന് പത്രികാ സമർപ്പണത്തിനെത്തും. രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. രാഹുൽ നാളെ പത്രിക സമർപ്പിക്കും

പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയ ശേഷമാകും കലക്ടറേറ്റിലെത്തിയ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുക. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. പത്ത് മണിയോടെ വയനാട്ടിലെത്തുന്ന രാഹുൽ 12 മണിയോടെ പത്രിക സമർപ്പിച്ച് ഉടൻ തിരികെ പോകും

പ്രചാരണത്തിന് വേണ്ടി വയനാട്ടിലേക്ക് രാഹുൽ എന്നാണ് എത്തുക എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ആനി രാജയാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രനാണ് മത്സരിക്കുന്നത്.
 

Share this story