ഇടുക്കി പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; 18 പേർക്ക് പരുക്ക്
Apr 22, 2023, 20:37 IST

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് കുട്ടിയടക്കം മൂന്ന് പേർ മരിച്ചു. 18 പേർക്ക് പരുക്കേറ്റു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ(59), വള്ളിയമ്മ(70), സുശീന്ദ്രൻ(8) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്
ഗുരുതരമായി പരുക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സംഘം. മടക്കയാത്രയിലാണ് അപകടമുണ്ടായത്.