തൃശ്ശൂരിൽ മൂന്ന് വൃദ്ധ സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

suicide

തൃശ്ശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിക്കുന്ന വയോധിക സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിൽ ഒരാൾ മരിച്ചു. മഠത്തിൽപ്പറമ്പിൽ വീട്ടിൽ സരോജിനിയമ്മയാണ്(75) മരിച്ചത്. ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നിവർ ഗുരുതരാവസ്ഥയിലാണ്

കീടനാശിനി കഴിച്ചാണ് മൂന്ന് പേരും ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് സരോജിനിയമ്മ മരിച്ചത്. മൂന്ന് സഹോദരിമാരും അവിവാഹിതരാണ്. ജീവിതനൈരാശ്യത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്

വീടിന് പുറത്ത് ഇന്ന് ഇവരെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നു നോക്കുമ്പോഴാണ് മൂന്ന് പേരെയും അവശനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
 

Tags

Share this story