ഹരിപാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു

accident
ഹരിപാട് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരുക്ക്. റോഡ് മുറിച്ച് കന്ന കാൽനട യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റിയത്. എറണാകുളം കലൂർ ഒഴിപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാഫർ, നജുമുദ്ദീൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. തൃക്കുന്നപ്പുഴ ജംഗ്ഷനിൽ കെടിഡിസി പാർലറിന് സമീപത്താണ് അപകടം. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരും ഹരിപാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story