പോലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Acc

കണ്ണൂർ: മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ചു മൂന്നു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വാഹനമോടിച്ചാൽ അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്ഐ രഞ്ജിത്തായിരുന്നു.

അപകടം നടന്നത്‍ ഈ മാസം 21 നായിരുന്നു. ദേശീയ പാതയിലെ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചായിരുന്നു അപകടം. പരിക്കേറ്റത് ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയും പാർട്ട് ടൈം ജോലിക്കാരിയുമായി സ്വാതിയ്ക്കും രണ്ട്‌ ഇതരസംസ്ഥാന തൊഴിലാളികൾക്കുമായിരുന്നു. സ്വാതിയെ കാർ ഇടിച്ചത് ജോലിക്ക് പോയി മടങ്ങും വഴിയായിരുന്നു. ആദ്യം തൊഴിലാളികളെ ഇടിച്ച ശേഷമായിരുന്നു കാർ സ്വാതിയെ ഇടിച്ചത്.

ഇവരെ ഇടിച്ചിട്ടിട്ടും പോലീസുകാരൻ വാഹനം നിർത്താതെ പോകുകയായിരുന്നു എന്നാണ് റിപ്പോർട്ട് തുടർന്ന് സമീപത്തുള്ള കടയിലുണ്ടായിരുന്നവർ ഓടിച്ചു പിടിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവർ പറഞ്ഞത്. അപകടത്തെ തുടർന്ന് എസ്ഐയെ സസ്‌പെൻഡ് ചെയ്തു എന്നാണ് റിപ്പോർട്ട്. 

Tags

Share this story