കട്ടപ്പനയിൽ ഓടയിൽ ഇറങ്ങി കുടുങ്ങിയ മൂന്ന് തൊഴിലാളികളും മരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശികൾ

kattappana

കട്ടപ്പനയിൽ ഓടയിൽ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികളാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മാൻഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാൾ കുടുങ്ങി. ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ഇതിൽ കുടുങ്ങുകയായിരുന്നു

ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മൂന്ന് പേരെയും പുറത്തെടുത്തത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

Tags

Share this story