മൂന്ന് എംബിബിഎസ് വിദ്യാർഥികളുടെ മരണം; അപകടത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ, വിശദമായ അന്വേഷണമാരംഭിച്ചു

mbbs

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ദുരൂഹത. സ്‌കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാരാണ് ഉന്നയിച്ചത്. ഇതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് മരിച്ച മൂന്ന് പേരും. കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ഇലക്ട്രിക് സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു എന്നാണ് ആദ്യം കരുതിയത്

എന്നാൽ സ്‌കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ ഉയർത്തുകയായിരുന്നു. സ്‌കൂട്ടറിന്റെ പുറകുവശം തകർന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണം. അതേസമയം നാട്ടുകാരുടെ സംശയം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
 

Tags

Share this story