നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ സയനൈഡ് കഴിച്ച് ജീവനൊടുക്കി

police line

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ സയനൈഡ് കഴിച്ച് ജീവനൊടുക്കി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി മരിച്ചത്. 

സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്ന് എഴുതിയ കുറിപ്പ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ച പണം നഷ്ടമായെന്നും ഇതിനായി പലിശക്കെടുത്ത പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും കുറിപ്പിലുണ്ട്

മണിലാൽ വിവിധ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് 11 വായ്പകൾ എടുത്തിരുന്നു. ഒമ്പത് ലക്ഷം രൂപ ഇങ്ങനെ പലിശക്ക് എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
 

Share this story