പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയിൽ രക്തം തളം കെട്ടിയ നിലയിൽ

police line

എറണാകുളം പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയൻ ആത്മഹത്യ ചെയ്തുവെന്നാണ് സംശയം. 

സരോജിനിയും മനോജും തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിലും മണിയനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മുറിയിൽ രക്തം തളം കെട്ടി നിൽപ്പുണ്ട്. മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ലോട്ടറി വിൽപ്പനക്കാരനായിരുന്നു 62കാരനായ മണിയൻ

ഇന്ന് രാവിലെ സരോജിനിയുടെ സഹോദരി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മൂന്ന് മൃതദേഹങ്ങളും കണ്ടത്. ഇന്നലെ രാത്രി മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. രാത്രി നല്ല മഴയായിരുന്നു. ഇതിനാൽ തന്നെ അസ്വാഭാവികമായ ശബ്ദങ്ങൾ അയൽവാസികൾ ഈ വീട്ടിൽ നിന്നും കേട്ടിരുന്നില്ല.
 

Share this story