ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം
Oct 31, 2026, 14:04 IST
കോട്ടയം: ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നും വിവരമുണ്ട്.
ദമ്പതികളുടെ മൃതദേഹം ഒരു മുറിയിലും മകന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കാണപ്പെട്ടത്. കുടുംബം നേരത്തെ പലചരക്ക് കട നടത്തിയിരുന്നു. നിലവിൽ വീടിന്റെ മുകൾ നിലയിൽ ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
