തൃശ്ശൂർ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Feb 15, 2023, 08:43 IST

തൃശ്ശൂർ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴിപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഏറെ വൈകിയിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന ബന്ധുക്കൾ ഫോണിൽ വിളിച്ചെങ്കിലും ആരുമെടുത്തില്ല
സംശയം തോന്നിയ ഇവർ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. രാത്രി 11 മണിയോടെ വാതിൽ ചവിട്ടി പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂന്ന് പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മോഹനൻ വീടിന് അടുത്ത് തന്നെ പലചരക്ക് കട നടത്തുകയായിരുന്നു.