കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് ഇതര സംസ്ഥാന യുവാക്കൾ പിടിയിൽ
May 18, 2023, 10:52 IST

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയ മൂന്ന് ഇതര സംസ്ഥാന യുവാക്കൾ അറസ്റ്റിൽ. അസം സ്വദേശി യാക്കൂബ് അലി, ബംഗാൾ സ്വദേശി ബിഷ്ണു, കച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്. കലൂർ അംബേദ്കർ നഗറിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.