കൊല്ലം ബൈപ്പാസിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു
May 1, 2023, 10:28 IST

കൊല്ലം ബൈപ്പാസിൽ വെച്ച് നടന്ന രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് മരണം. മങ്ങാട് പാലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്
മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ കൊല്ലം കലക്ടറേറ്റിലെ ജീവനക്കാരൻ മരിച്ചു. കലക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ രഞ്ജിത്താണ് മരിച്ചത്.