തൃശ്ശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

ambu

തൃശ്ശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് ചൊവ്വന്നൂർ എസ് ബി ഐ ആംബുലൻസിന് സമീപത്ത് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറടക്കം ആറ് പേരാണ് ആംബുലൻസിലുണ്ടായിരുന്നത്

ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി ആശുപത്രിയിലേക്ക് പോയ അൽ അമീൻ എന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. 

റഹ്മത്തിന്റെ മകൻ ഫാരിസ്, ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് പരുക്കേറ്റത്. റഹ്മത്തിന്റെ ബന്ധുവാണ് ഫെമിന. ഇവരുടെ ഭർത്താവാണ് ആബിദ്.
 

Share this story