പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പടെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു
Sat, 18 Feb 2023

പമ്പാനദിയിൽ മാരാമൺ ഭാഗത്ത് സഹോദരങ്ങളടക്കം മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. തെരച്ചിൽ പുരോഗമിക്കുന്നു. നാട്ടുകാരുടെയും സ്കൂബ ടീമിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ. ആഴവും ഒഴുക്കുമുള്ള ഭാഗത്ത് ഇവർ കുളിക്കാനിറങ്ങിയതായിരുന്നു. വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു അപകടം.
മാരാമൺ കൺവെൻഷൻ കാണാനെത്തിയ എട്ടംഗ സംഘത്തിലുള്ളവരാണ് പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയത്. കയത്തിൽ പെട്ട ഒരാളെ രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു രണ്ടു പേരും ഒഴുക്കിൽപ്പെട്ടത്.