എറണാകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്ക്

accident
എറണാകുളം കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. കോയമ്പത്തൂർ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് മാറ്റുന്നതിനിടയിൽ ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story