ഉത്രാളിക്കാവ് പൂരം മൊബൈൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് മൂന്ന് പേർക്ക് പരുക്ക്

uthralikkavu
ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്നും വീണ് മൂന്ന് പേർക്ക് പരുക്ക്. രണ്ട് യാത്രക്കാരനാണ് ട്രെയിനിൽ നിന്നും വീണത്. ഹരിപാട് സ്വദേശി ഷാജഹാൻ, തൃക്കണ്ണാപൂരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനിൽ നിന്നും വീണത്. യാത്രക്കാരിലൊരാൾ വീണത് പോലീസുകാരന്റെ ദേഹത്തേക്കായിരുന്നു. സിവൽ പോലീസ് ഓഫീസർ അരുണിനും ഇതേ തുടർന്ന് പരുക്കേറ്റു. നിരവധി യാത്രക്കാരാണ് ട്രെയിനിന്റെ വാതിലിൽ നിന്ന് പൂരം പകർത്താനായി തിക്കിത്തിരക്കിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.
 

Share this story