മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു
Fri, 17 Mar 2023

മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളിയുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലെ മൂന്ന് തൊഴിലാളികളും ലോറിയിൽ കുടുങ്ങിയ നിലയിലായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണിത്.