കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ പിടിയില്‍

mdma

കൊല്ലം അഞ്ചലില്‍ എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ പിടിയില്‍. എക്‌സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

അറസ്റ്റിലായ എക്‌സൈസ് ഉദ്യോഗസ്ഥന് എംഡിഎംഎ കച്ചവടമുണ്ടെന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ച ശേഷമാണ് പോലീസ് ഇവര്‍ തമ്പടിച്ചിരുന്ന ലോജ്ഡിലേക്ക് എത്തിയത്. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനാണ് അഖില്‍.
 

Share this story