പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ആറ് പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

accident

പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. യാത്രക്കാരായ ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിലാണ് കൂട്ട അപകടമുണ്ടായത്

രാവിലെ ആറ് മണിയോടെയാണ് സംഭവം. രണ്ട് കാറും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. വാഹനം വെട്ടിപ്പൊളിച്ചാണ് വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാടട്ുകാർ പുറത്തെടുത്തത്

മൂവാറ്റുപുഴ ഭാഗത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു.
 

Share this story