താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുക മൂന്നംഗ കമ്മീഷൻ; സർക്കാർ വിജ്ഞാപനമിറങ്ങി

tanur

താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷനെ നിയമിച്ച് വിജ്ഞാപനമിറങ്ങി. മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തുക. റിട്ട. ചീഫ് എൻജിനീയർ(ഇൻലാൻഡ് നാവിഗേഷൻ) നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർ വെയ്‌സ് ചീഫ് എൻജിനീയർ സുരേഷ് കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. 

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ സർക്കാർ തീരുമാനിച്ചത്. ജുഡീഷ്യൽ അന്വേഷണം നീളില്ലെന്ന് ജസ്റ്റിസ് വി കെ മോഹനൻ പ്രതികരിച്ചിരുന്നു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേസമയം സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കാനും തീരുമാനമായി.
 

Share this story