മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു; പാല് തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം

kunju

തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുന്നംകുളം താഴ് വാരത്താണ് സംഭവം. അഭിഷേക്-അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്

പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തുകിടത്തി പാല് കൊടുത്തിരുന്നു

ഈ കിടപ്പിൽ അമ്മ ഉറങ്ങിപ്പോകുകയും ചെയ്തു. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.
 

Tags

Share this story