കണ്ണൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണതല്ല; എറിഞ്ഞു കൊന്നതെന്ന് അമ്മയുടെ മൊഴി
Nov 4, 2025, 15:57 IST
                                            
                                                കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് അമ്മ ഇക്കാര്യം സമ്മതിച്ചത്.
മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റിൽ വീണ് മരിച്ചത്. ജാബിർ മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
