രാജ്യത്ത് മൂന്നാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്ന് പ്രചാരണം; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Police

രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചെന്ന് സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയ ആൾ അറസ്റ്റിൽ. മലപ്പുറം ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദ്ദീനാണ്(45) അറസ്റ്റിലായത്. മാർച്ച് 25ന് അർധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗൺ ആണെന്നാണ് പ്രചരിപ്പിച്ച സന്ദേശത്തിൽ പറയുന്നത്.

ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുമെന്നും ഇതിന് ശേഷം കെജ്രിവാളിന് ജാമ്യം നൽകുമെന്നും കാണിച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സൈബർ ഡോമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ജനങ്ങൾക്കിടയിൽ ആശങ്കയും രാഷ്ട്രീയ സ്പർധയും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്‌
 

Share this story