തൃപ്പുണിത്തുറ സ്‌ഫോടനം: ക്ഷേത്രം ഭാരവാഹികളടക്കം നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും

thripunithura

തൃപ്പുണിത്തുറ പുതിയ കാവ് സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമായി തുടരുന്നു. ക്ഷേത്രം ഭാരവാഹികൾ അടക്കം അറസ്റ്റിലായ നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്

കരാറുകാർക്കെതിരെ പോത്തൻകോട് പോലീസും കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസ്. ആദർശിന്റെ സഹോദരൻ അഖിലിനെതിരെയാണ് കേസ്. ആദർശിന്റെ സഹോദരന്റെ പേരിൽ കരാറുകാരൻ വാടകക്ക് എടുത്ത വീട്ടിലാണ് സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചത്

രണ്ട് പേരാണ് സ്‌ഫോടനത്തിൽ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നാല് പേർ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ വീട് തകർന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. എട്ട് വീടുകൾ പൂർണമായി തകർന്നു. 40 വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
 

Share this story