തൃപ്പുണിത്തുറ സ്‌ഫോടനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

padakkam

തൃപ്പുണിത്തുറ സ്‌ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

സംഭവത്തിൽ ക്ഷേത്ര ഭരണസമിതി, ഉത്സവ കമ്മിറ്റി, കരാറുകാർ എന്നിവരെ പ്രതി ചേർത്ത് തൃപ്പുണിത്തുറ പോലീസ് കേസെടുത്തു. എക്‌സ്‌പ്ലോസീവ് ആക്ട് ചുമത്തിയാണ് കേസ്. തൃപ്പുണിത്തുറ പുതിയ കാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടകക്കടയിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്

അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
 

Share this story