തൃപ്പുണിത്തുറ സ്‌ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു

thripunithura

തൃപ്പുണിത്തുറ പുതിയകാവിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം സബ് കലക്ടർ അന്വേഷിക്കും. പോലീസ് അന്വേഷണവും ഒരു ഭാഗത്ത് പുരോഗമിക്കുകയാണ്

അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികൾ അടക്കം നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്‌ഫോടകവസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

ഗുരുതരമായി പൊള്ളലേറ്റ നാല് പേർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ വീട് തകർന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി
 

Share this story