തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് സുപ്രിം കോടതി

swaraj babu

തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബു നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി

മതചിഹ്നങ്ങളുപയോഗിച്ച് വോട്ട് പിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിനെതിരെ എതിർ സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചത്. 

ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം ഉയർത്തിയാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നായിരുന്നു ബാബുവിന്റെ വാദം.
 

Share this story