തൃശ്ശൂരിൽ സിമന്റ് ലോറി സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് സ്‌കൂട്ടർ യാത്രികൻ മരിച്ചു

accident
തൃശ്ശൂർ ആളൂർ മാള റോഡിൽ റെയിൽവേ പാളത്തിന് സമീപത്തുള്ള വളവിൽ സിമന്റ് കയറ്റി വന്ന ലോറി സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കൊടകര മറ്റത്തൂർകുന്ന് ചിറയാരക്കൽ രാജേഷ്(48) ആണ് മരിച്ചത്. ലോറിയുടെ അടിയിൽപ്പെട്ട രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
 

Share this story