തൃശ്ശൂരിൽ മൂന്നംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

തൃശ്ശൂർ പേരാമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പേരാമംഗലം അമ്പലക്കാവിൽ അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത(33), മകൻ ഹരിൻ(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സമീപത്ത് ആത്മഹത്യാക്കുറിപ്പുമുണ്ട്. സുമേഷും സംഗീതയും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ കുട്ടി.
 

Share this story