തൃശ്ശൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടറുടെ ക്രൂര മർദനത്തിന് ഇരയായ വയോധികൻ മരിച്ചു

pavithran

തൃശ്ശൂരിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ്(68) ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ 2ന് ഉച്ചയ്ക്ക് 12 മണിയോടെ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിന്റെ കണ്ടക്ടർ രതീഷാണ് പവിത്രനെ മർദിച്ചത്.

പുത്തൻതോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വെച്ച് പവിത്രനെ കണ്ടക്ടർ രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലിൽ തലയടിച്ച് വീണ പവിത്രന്റെ തല പിടിച്ച് രതീഷ് വീണ്ടും കല്ലിൽ ഇടിച്ചതായും ആരോപണമുണ്ട്.

പവിത്രനെ ആദ്യം മാപ്രാണം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പവിത്രൻ മരിച്ചതോടെ രതീഷിനെതിരെ കൊലക്കുറ്റം ചുമത്തും. 

Share this story