തൃശ്ശൂർ എംഎൽഎയുടെ എഫ് ബി പോസ്റ്റ് വർഗീയവാദികൾക്ക് ആയുധം നൽകുന്നത്: വി ഡി സതീശൻ

VD Satheeshan

തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നതും വർഗീയവാദികൾക്ക് ആയുധം നൽകുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടത് മുന്നണിയും സിപിഐയും ഇതുസംബന്ധിച്ച് നിലപാട് വ്യ്ക്തമാക്കണം. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ബാലചന്ദ്രൻ നടത്തിയത്. വർഗീയ വാദികൾക്ക് ആയുധം നൽകുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.

എംഎൽഎയുടെ വിവാദ പരാമർശങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുന്നതും അദ്ദേഹത്തിന്റെ ഭാഷ തരം താണതുമാണ്. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതു കൊണ്ട് അതുണ്ടാക്കിയ മുറിവുകൾ ഇല്ലാതാകുന്നില്ല. ഭക്തിയും വിശ്വാസവും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്നില്ലെന്ന് പരസ്യനിലപാട് എടുത്തവർ തുടർച്ചയായി വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സതീശൻ പറഞ്ഞു.
 

Share this story