തൃശ്ശൂർ ആൾക്കൂട്ട ആക്രമണം: സന്തോഷിന്റെ ആരോഗ്യനില ഗുരുതരമെന്ന് മന്ത്രി രാധാകൃഷ്ണൻ
Apr 16, 2023, 14:40 IST

തൃശ്ശൂരിൽ ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റ സന്തോഷിന്റെ ആരോഗ്യനില ഗുരുതരമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മെഡിക്കൽ കോളജിൽ ന്യൂറോ ഐസിയുവിൽ എത്തി സന്തോഷിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ സന്തോഷിന് ശസ്ത്രക്രിയ നടത്തി. സിടി സ്‌കാൻ എടുത്തിട്ടുണ്ട്. ഡോക്ടർമാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവമറിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ബന്ധപ്പെട്ടു. നാല് പ്രതികൾ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഒരാളെ പോലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.