തൃശ്ശൂർ ദേശീയപാതയില്‍ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു

accident

തൃശ്ശൂർ മുടിക്കോട് ദേശീയപാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ് വാനിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്‌നാട് സ്വദേശി കറുപ്പയ്യ സ്വാമിയാണ്(57) മരിച്ചത്. അപകടം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് ഡ്രൈവർ മരിച്ചത്

പുലർച്ചെ നടന്ന അപകടം നാട്ടുകാർ അറിഞ്ഞത് രാവിലെയോടെയാണ്. പിക്കപ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സർവീസ് റോഡിൽ നടന്ന അപകടം ആരും ശ്രദ്ധിച്ചിരുന്നില്ല

രാവിലെ വണ്ടികൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

Share this story