തൃശ്ശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ പെട്ട് യുവാവ് മരിച്ചു
Tue, 2 May 2023

തൃശ്ശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അകപ്പെട്ട് യുവാവ് മരിച്ചു. കൊല്ലങ്കോട് സ്വദേശി കെ ആർ രോഹിത്(20)ആണ് മരിച്ചത്. രോഹിതിനൊപ്പം കാൽ വഴുതി വെള്ളത്തിൽ വീണ അമൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ആറ് പേരടങ്ങുന്ന സംഘം ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ എത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രോഹിതിനെ കയത്തിൽ നിന്ന് പുറത്തെടുത്തത്.