പൂരം ലഹരിയിൽ ആറാടി തൃശ്ശൂർ; ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഇന്ന്
Sun, 30 Apr 2023

പൂരം ലഹരിയിൽ തൃശ്ശൂർ പൂരം. ഘടക പൂരങ്ങളിൽ ഒന്നാമത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാട് എത്തിയ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും. പിന്നാലെ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചുരക്കാട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാരും വടക്കുന്നാഥനിലെത്തും
ഏഴരയോടെ തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ആരംഭിച്ചു. പതിനൊന്നരയോടെ നടുവിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. 12.15നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. രണ്ട് മണിക്കാണ് ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. വൈകുന്നേരം അഞ്ച് മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് കുടമാറ്റം നടക്കും.