തൃശ്ശൂരിൽ ക്ലാസ് നടക്കുന്നതിനിടെ സർക്കാർ സ്‌കൂളിന്റെ മേൽക്കൂര അടർന്നുവീണു; ആർക്കും പരുക്കില്ല

breaking
തൃശ്ശൂർ തിരുവില്വാമലയിൽ ഗവ. സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ജിഎൽപി സ്‌കൂളിന്റെ സീലിംഗ് ആണ് അടർന്നുവീണത്. അപകടം നടന്ന സ്ഥലത്ത് കുട്ടികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെയാണ് പ്രീപ്രൈമറി വിഭാഗം ക്ലാസ് മുറിയിൽ അപകടമുണ്ടായത്. ഓട് അടക്കം മേൽക്കൂരയിൽ നിന്ന് അടർന്നുവീഴുകയായിരുന്നു. കുട്ടികൾ ഇരുന്നതിന്റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല.
 

Share this story