തൃശ്ശൂരിൽ കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

mungi maranam

തൃശ്ശൂർ പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിൽ യുവാവ് മുങ്ങിമരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ അരവിന്ദൻ മകൻ വിനോദാണ്(44) മരിച്ചത്. 

കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിമരിച്ചത്. വിനോദ് നീന്തുന്നതിനിടെയാണ് ബന്ധു കാൽവഴുതി വെള്ളത്തിൽ വീണത്. ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിനോദ് മുങ്ങിത്താഴുകയായിരുന്നു. 

വിനോദിന്റെ ബന്ധുവിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫയർഫോഴ്‌സ് എത്തിയാണ് വിനോദിന്റെ മൃതദേഹം പുറത്തെടുത്തത്.
 

Tags

Share this story