കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് സ്ഥാനാർഥി; ഇടുക്കിയിൽ സംഗീത വിശ്വനാഥൻ

thushar

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇതിൽ രണ്ട് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു

കോട്ടയത്തും ഇടുക്കിയിലുമാണ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥനും മത്സരിക്കും. ബിഡിജെസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

കോട്ടയം, ഇടുക്കി, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ചാലക്കുടിയിൽ ഇ എസ് ഷീബയും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് മത്സരിക്കുന്നത്.
 

Share this story