കെഎസ്ആർടിസി ലോഫ്ലോർ ബസിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു; കണ്ടക്റ്ററിന് പരുക്ക്

Kerala

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ബസിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി എസി ലോഫ്ലോർ ബസിലെ ടിക്കറ്റ് മെഷീനാണ് ബുധനാഴ്ച പൊട്ടിത്തെറിച്ചത്.

കണ്ടക്റ്റർ അരുൺ ജ്യോതിഷ് മെഷീനിൽ നിന്നു ടിക്കറ്റ് എടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സാരമായ പരിക്കുകളോടെ കണ്ടക്റ്റർ രക്ഷപെട്ടു.

സംഭവത്തിൽ വിശദമായി അന്വേഷിക്കുമെന്ന് കൊല്ലം ഡിപ്പോ അധികൃതർ അറിയിച്ചു.

Share this story