വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പുൽപ്പള്ളിയിൽ ആടിനെ കൊന്ന് ഭക്ഷിച്ചു

tiger

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതായി സൂചന. പുൽപ്പള്ളി സുരഭിക്കവലയിൽ എത്തിയ കടുവ ആടിനെ കൊന്ന് ഭക്ഷിച്ചു. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സ് ഉള്ള ആടിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുൽപ്പള്ളി താന്നിത്തെരുവിലും കടുവ വന്ന് വളർത്തുമൃഗത്തെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. 

പുലർച്ചെ നാലരയോടെയാണ് താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ തൊഴുത്തിന് സമീപത്ത് വെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഒച്ച വച്ചതിനെ തുടർന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Share this story