പത്തനംതിട്ട കുമ്പളത്താമണ്ണിൽ കടുവയുടെ ആക്രമണം പതിവാകുന്നു; ആട്ടിൻകുട്ടിയെ കൊന്നു, ജനം ഭീതിയിൽ

tiger

പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ആടിനെ കടുവ കൊന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് നാട്ടിൽ കടുവയിറങ്ങുന്നത്. തിങ്കളാഴ്ച രാത്രി വടശ്ശേരിക്കര ചെമ്പരത്തിൻമൂട് ഭാഗത്തിറങ്ങിയ കടുവ ബൗണ്ടറി വലിയമണ്ണിൽ പി ടി സദാനന്ദന്റെ ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെയാണ് കൊന്നത്. ആട്ടിൻകുട്ടിയുടെ അവശിഷ്ടങ്ങൾ വീടിന് 200 മീറ്റർ അകലെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തി

ഇന്നലെ രാവിലെ ആറയോടെ കടുവയെ കണ്ടെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും ടാപ്പിംഗ് തൊഴിലാളിയായ ചുരയ്ക്കാട് റെജി ജോൺ പറഞ്ഞു. തൊട്ടടുത്ത റബർ മരത്തിൽ വലിഞ്ഞുകയറാൻ ശ്രമിച്ചെങ്കിലും റജി താഴെ വീണു. ഇവിടെ നിന്ന് എഴുന്നേറ്റോടി വീടിന് പുറത്തെ ശുചിമുറിയിൽ കയറി കതക് അടയ്ക്കുകയായിരുന്നു.
 

Share this story