വയനാട്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ കടുവ വീണു; മയക്കുവെടി വെച്ച് പിടികൂടും

tiger

വയനാട്ടിൽ കടുവ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു. മൂന്നാനക്കുഴി യൂക്കാലി കവലക്ക് സമീപം കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെക്കും

ഇന്ന് രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാനായി മോട്ടർ ഓൺ ചെയ്തപ്പോൾ പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. ഭയന്നുപോയ വീട്ടുകാർ വിവരം ഉടനെ നാട്ടുകാരെയും വനംവകുപ്പിനെയും അറിയിക്കുകയായിരുന്നു.

ആഴമുള്ള കിണറ്റിലാണ് കടുവ വീണത്. വന്യമൃഗങ്ങളെ വേട്ടയാടി ഓടിച്ചുവന്നപ്പഓൾ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം.
 

Share this story