കൊട്ടിയൂരിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു

kaduva

കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു. കടുവ പൂർണമായി മയങ്ങിയാൽ കൂട്ടിലേക്ക് മാറ്റും

കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ജോലിക്ക് പോയ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പി വേലിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്

ഇതോടെ ഇവർ വനംവകുപ്പിനെ വിവരം അറിയിച്ചു. മണത്തലയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കടുവ കമ്പിവേലിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ള റോഡുകൾ അടച്ച ശേഷമാണ് മയക്കുവെടി വെച്ചത്.
 

Share this story